
കൊല്ലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ കരിങ്കൊടി കാണിച്ചു. കാറിൽ നിന്നും ഗവർണർ പുറത്തിറങ്ങി തൊട്ടുത്ത കടയിലെ കസേരയിൽ ഇരിക്കുകയും ചെയ്തു. തനിക്ക് സുരക്ഷയൊരുക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് ഗവർണർ ആരോപിച്ചു. വലിയ സംഘർഷമാണ് എസ് എഫ് ഐ ആ സ്ഥലത്തുണ്ടായത്. കൊല്ലം നിലമേലാണ് സംഭവം. പൊലീസിനെ ഗവർണർ ശകാരിക്കുകയും ചെയ്തു. ഗവർണർക്കെതിരെ ബാനറുമായാണ് എസ് എഫ് ഐ കരിങ്കൊടി കാട്ടാനെത്തിയത്.പ്രതിഷേധിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാണ് ഗവർണറുടെ ആവശ്യം.മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് കരിങ്കൊടി പ്രതിഷേധമെങ്കിൽ ഇങ്ങനെയാകുമോ പൊലീസ് ഇടപെടൽ എന്ന ചോദ്യവും ഗവർണർ ഉയർത്തി. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കാര്യങ്ങൾ അറിയിക്കാനും കൂടെയുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിനിടെ 12 പേരെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് ഗവർണറെ അറിയിച്ചു. എന്നാൽ പ്രതിഷേധിച്ച മുഴുവൻ പേരെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം. സദാനന്ദപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം.പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോൺ ചെയ്യാനും സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവർണർ പേഴ്സണൽ സ്റ്റാഫിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയോട് വിഷയം അറിയിക്കുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



