
കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം പ്രസിഡൻ്റായി എം.യു. മുത്തുവിനെ തെരെഞ്ഞെടുത്തു
പ്രവർത്തന മികവിന് അംഗീകാരമായി ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായി വീണ്ടും എം.യു.മുത്തു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 30 വർഷക്കാലമായി പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന എം.യു.മുത്തു കെ. എസ് .യു .യുണിറ്റ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ്, കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് , യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി , കോൺഗ്രസ് മണ്ഡലം സെക്രട്ടറി ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ നിലകളിൽ പാർട്ടിയിലും, ഡോൺ ബോസ്കോ യൂത്ത് സെൻ്റർ പ്രസിഡൻ്റ്, ഹരിശ്രീ കോർപ്പറേഷൻ വായനശാല പ്രസിഡൻറ്, സ്നേഹപൂർവ്വം പദ്ധതി ഒല്ലൂർ നിയോജകമണ്ഡലം കോഡിനേറ്റർ ,മഹിമ മലയോര മഹോത്സവം കോഡിനേറ്റർ, ബോൺ നതാലെ എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ദേവാങ്കണം കോഡിനേറ്റർ മണ്ണുത്തി പൗരാവലി ചെയർമാൻ , മുല്ലക്കര അടിപ്പാത സമരസമിതി സർവ്വകക്ഷി ചെയർമാൻ, മണ്ണുത്തി ഹോളി ഫേമിലി സ്കൂൾ ഗോൾഡൻ ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ,മണ്ണു ഹോളിഫേമിലി പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് എന്നീ മേഖലകളിലും മികവ് പുലർത്തിയിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



