
രാജ്യത്തിൻ്റെ 75-ാം റിപ്പബ്ലിക് ദിനത്തിൽ വാണിയമ്പാറ ഗ്രാമീണ വായനശാലയിൽ പ്രസിഡൻ്റ് അഡ്വ: സി.കെ. ഭാസ്കരൻ പതാക ഉയർത്തി.രാജ്യത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിലധിഷ്ഠിതമായ നീതി നിലനിർത്തപ്പെടാൻ പൗരസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഗ്രാമീണ വായനശാല പ്രസിഡൻ്റ് അഡ്വ: സി.കെ. ഭാസ്കരൻ അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ 75-ാമത് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻ്റ് സജിത ജയകുമാർ, സെക്രട്ടറി എം.എ. മൊയ്തീൻകുട്ടി, ജോ:സെക്രട്ടറി എം.എം. ഇബ്രാഹിം, ഭരണ സമിതി അംഗം സി.എ. ജമാൽ ലൈബ്രറേറിയൻ പി.എൻ. സേതുമാധവൻ, ശബ്നടീച്ചർ, ദീപസതീഷ്, രേഷ്മവിഷ്ണു, സ്കൂൾ ലീഡർ അസ്മിൻ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


