January 28, 2026

ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം നടത്തി

Share this News

ദേശീയപാതയിൽ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ഹൈവേ എമർജൻസി ടീമിൻ്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ റോഡ് സുരക്ഷയെ കുറിച്ച് ബോധവൽക്കരണം നടത്തി. വാഹനമോടിക്കുമ്പോഴുള്ള സുരക്ഷയെക്കുറിച്ചും ബൈക്ക് യാത്രികർക്ക് ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും
കൂടാതെ, റോഡിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ബോധവൽക്കരിച്ചു. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർഥികൾക്ക് റോഡ് സുരക്ഷയെക്കുറിച്ച് നൽകുന്ന ബോധവൽക്കരണമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!