
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
ജാതിയുടെ പേര് പറഞ്ഞ് ഭരണം നിലനിർത്തുവാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും എതിർ ശബ്ദങ്ങളെ ഭയക്കുന്ന ഭീരുവായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധാരണക്കാരെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണെന്നും ജോസ് വള്ളൂർ ആരോപിച്ചു.
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.എൻ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ലോകസഭാംഗം ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി, യു.ഡി.എഫ്. ജില്ല ചെയർമാൻ എം.പി. വിൻസെന്റ്, സുനിൽ അന്തിക്കാട്, റിസൻ വർഗ്ഗീസ്, എം.യു. മുത്തു, തുടങ്ങിയവർ പ്രസംഗിച്ചു.
രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, എ പ്രസാദ്, ജെയ് ജു സെബാസ്റ്റ്യൻ, എം.എൽ. ബേബി, ടി.എം. രാജീവ്, സജീവൻ കുരിയച്ചിറ ,സി ജോ കടവിൽ , കെ.സി. അഭിലാഷ്, ലീലാമ്മ ടീച്ചർ ,ജോണി ചിറയത്ത്, കെ.പി. ചാക്കോച്ചൻ , ജേക്കബ് പോൾ, ഡേവീസ് ചക്കാലക്കൽ, ജോൺസൻ മല്ലിയത്ത്, പി.എ. വർഗീസ്, സിനോയ് സുബ്രഹ്മണ്യൻ, ജിന്നി ജോയ്, കാവ്യാ രജ്ഞിത് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


