January 28, 2026

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം; അഭിമുഖം നാളെ (ജനുവരി 25)

Share this News

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ എച്ച്.എം.സി ദിവസവേതനത്തിന് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മൂന്ന് ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യത കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ സര്‍ക്കാര്‍ അംഗീകൃത ഡിഫാം/ ബിഫാം/ ഫാംഡി. പ്രായപരിധി 40 വയസ്സ്. കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയം ആവശ്യമാണ്. ജനുവരി 25 ന് രാവിലെ 10.30 മുതല്‍ 11 മണി വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!