
മണ്ണുത്തി വെട്ടിക്കലിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.
മണ്ണുത്തി തോട്ടപ്പടി മുത്താലം കുന്നത്ത് ഹംസയുടെ മകൻ ശിഹാബ് എം എച്ച് (44) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വെട്ടിക്കൽ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ചാണ് അപകടം. ഇടിയെ തുടർന്ന് യുവാവ് തൽക്ഷണം മരിച്ചു.

ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പുറകിൽ മറ്റു വാഹനങ്ങൾ വന്നിടിച്ചുള്ള അപകടങ്ങൾ വർദ്ധിച്ച് വരുകയാണ് മണ്ണൂത്തി മുതൽ വടക്കഞ്ചേരി വരെ വിവിധ സ്ഥലങ്ങളിൽ ഹൈവേയിൽ പാർക്കിംഗ് ചെയ്ത വാഹനത്തിന്റെ പുറകിൽ ഇടിച്ച് ഉണ്ടാക്കുന്ന അപകടം വർദ്ധിച്ച് വരുകയാണ് . കൂടുതൽ ഭാഗം ഹൈവേയിൽ നിന്നും സർവ്വീസ് റോഡിലേക്കുള്ള പ്രവേശനം അടച്ച് കെട്ടുന്ന ഭാഗത്താണ് അപകടം വർദ്ധിക്കുന്നത്
പ്രാദേശിക വാർത്തകൾ whats app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm


