
കേരളത്തിലെ മുൻ മുഖ്യമന്ത്രി കെ കരുണകാരന്റെ 104 -ാംജന്മദിനം പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ദേശീയ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കെ കരുണാകരൻ സമാനതകളില്ലാത്ത നേതാവായിരുന്നുവെന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി ഗോശ്രീ പാലം, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം, പൂങ്കുന്നം മേൽപ്പാലം,ഏഴിമല നാവിക അക്കാദമി, പരിയാരം മെഡിക്കൽ കോളേജ് തുടങ്ങി ഒട്ടനവധി വികസന പദ്ധതികൾ നടപ്പിലാക്കിയ കെ കരുണാകരൻ ജനമനസ്സുകളിൽ എക്കാലവും ജീവിക്കുമെന്നും അഭിലാഷ് പറഞ്ഞു.

പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ഷിബു പോൾ, പ്രവീൺ രാജു, സുശീല രാജൻ, വിനോദ് ടി ബി, സജി താനിക്കൽ, ജിഫിൻ ജോയ്,വി ബി ചന്ദ്രൻ,ജോളി ജോർജ്,സി ഡി ആന്റണി, ഉല്ലാസ് പോൾ, സജി ആൻഡ്രൂസ്,താങ്കായി കുര്യൻ, യാകോബ് പയ്യപ്പിള്ളി,ടി ടി ജോയ് എന്നിവർ പങ്കെടുത്തു.