
അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കെ.കെ വേലായുധന്‍ റോഡ് തുറന്നു. സി.സി മുകുന്ദന്‍ എംഎല്‍എ റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ തീരദേശ റോഡ് വികസനഫണ്ടില്‍ നിന്ന് 27.7 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. ചടങ്ങില്‍ അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമന്‍ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരന്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ മിനി ചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീര്‍ പി.എ, വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേനക ടീച്ചര്‍, ജനപ്രതിനിധികളായ കെ.കെ പ്രദീപ്, മില്‍ന സ്മിത്ത്, രഞ്ജിത്ത്കുമാര്‍, ജീന നന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


