
കുന്നംകുളം മണ്ഡലത്തിലെ കായിക വകുപ്പിന്റെ വിവിധ പദ്ധതികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. എരുമപ്പെട്ടി ഗവ. സ്‌കൂള്‍ ഗ്രൗണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി.
കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ സ്‌പോട്‌സ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഘടന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ഭാവിയില്‍ രണ്ട് നില കെട്ടിടം കൂടി പണിയാനാവശ്യമായ സൗകര്യവും കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുന്നംകുളം ഗവ. ബോയ്‌സ് സ്‌കൂള്‍ പ്രാക്ടീസ് ഗ്രൗണ്ടില്‍ രണ്ട് സ്റ്റെപ്പ് ഗ്യാലറി നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചു. ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനമെടുക്കാനും എംഎല്‍എ നിര്‍ദ്ദേശിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിസി ടിവി ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
കുന്നംകുളം നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, കായിക വകുപ്പ് ചീഫ് എഞ്ചിനീയര്‍ അനില്‍കുമാര്‍, കായികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ് രമേഷ്, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍, കായികാധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


