January 28, 2026

തൃശ്ശൂർ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു

Share this News

സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി അഴിമതി തടഞ്ഞ് കാര്യക്ഷമവും സുഗമവും സുതാര്യവും പരാതിരഹിതവുമായ രീതിയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി അധ്യക്ഷനായി. പൊതുജനങ്ങളുടെ പരാതിയിൽ സമയബന്ധിതമായും കൃത്യമായും മറുപടി നൽകണമെന്ന് യോഗം വ്യക്തമാക്കി. അതേസമയം വസ്തുനിഷ്ഠമായും ന്യായമായും പരാതികൾ നൽകാൻ ശ്രദ്ധിക്കണമെന്നും ആരോപണങ്ങൾ മാത്രമായി പരാതികൾ ഉന്നയിക്കരുതെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ യോഗത്തിൽ ലഭിച്ച 12 പരാതികളിൽ മറുപടി നൽകി. പുതുതായി 20 പരാതികള്‍ ലഭിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തില്‍ വിജിലൻസ് ഡിവൈഎസ്പി കെ. സി സേതു, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!