
കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ( സി പി സി) യുടെ ആഭിമുഖ്യത്തിൽ ഡൽഹി സർക്കാരിൻറെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി ജില്ലാ സെഷൻസ് കോടതിയിൽ നിയമിതനായ ആദ്യത്തെ മലയാളിയും സിപിസിയുടെ സ്ഥാപക ജോയിൻ സെക്രട്ടറിയുമായ അഡ്വക്കേറ്റ് കെ വി അരുണിന് സ്വീകരണം നൽകി. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പൊന്നാട അണിയിച്ചു ഉപഹാരവും നൽകി. സിപിസി ദേശീയ പ്രസിഡൻറ് റിട്ടയേർഡ് ജില്ലാ ജഡ്ജ് കെ ഡി സോമൻ അധ്യക്ഷനായി. സി പി സി ദേശീയ വൈസ് പ്രസിഡൻറ് ഷൈൻ കളത്തിൽ സ്വാഗതം ആശംസിച്ചു.
തൃശ്ശൂർ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് പി എസ് അനീഷ്,സി.പി.സി ദേശീയ സെക്രട്ടറി കെ. യു വേണുഗോപാൽ, സി.പി.സി നാഷണൽ ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് ഫെബിൻ ജെയിംസ്, സി.പി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് ഷൈജു സി.പി, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വക്കേറ്റ് ജോൺ മാത്യു, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ദിലീപ് കുമാർ എം പി, സിപിസി സംസ്ഥാന പ്രസിഡൻറ് അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



