
പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ ജോയ് (77)ചെന്നൈയിൽ അന്തരിച്ചു. അന്ത്യം പുലർച്ചെ 2.30ന്; തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്. 200 ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്നോ മ്യൂസിഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ടു. എൻസ്വരം പൂവിടും (അനുപല്ലവി), കസ്തൂരിമാൻ മിഴി (മനുഷ്യമൃഗം) കാലിത്തൊഴുത്തിൽ പിറന്നവനെ ( സായൂജ്യം) എന്നി ഗാനങ്ങൾ സൂപ്പർ ഹിറ്റുകൾ.1975-ൽ പുറത്തിറങ്ങിയ ലവ് ലെറ്റർ ആയിരുന്നു സംഗീതസംവിധായകനായുള്ള ആദ്യ മലയാളചിത്രം. ഗാനരചയിതാക്കളായി ഭരണിക്കാവ് ശിവകുമാറും സത്യൻ അന്തിക്കാടും. തുടർന്നങ്ങോട്ട് മലയാളത്തിലെ മുൻനിര സംഗീതസംവിധായകർക്കൊപ്പം തന്റേതായ ഇരിപ്പിടം കെ.ജെ.ജോയ് കണ്ടെത്തി. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടുപാശ്ചാത്യശൈലിയിൽ ജോയ് ഒരുക്കിയ മെലഡികൾ സംഗീതപ്രേമികൾ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എൻസ്വരം പൂവിടും ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃഗത്തിലെ കസ്തൂരിമാൻ മിഴി, സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ഗാനങ്ങളായിരുന്നു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

