
ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വയോടനുബന്ധിച്ച് ഇന്ന് (14.01.2024 ഞായറാഴ്ച) രാവിലെ 7 മണി മുതൽ ക്ഷേത്രമൈതാനിയിൽ വിശേഷാൽ പൊങ്കാല നടന്നു.ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതിയെ പൊങ്കാല ദിനത്തിൽ ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ ഡോ.മുരളീകൃഷ്‌ണൻ നമ്പൂതിരി പഞ്ചഗവ്യ നവകാഭിഷേകം നടത്തി ചൈതന്യ പൂർണയാക്കുന്നത്തോടെയാണ് പൊങ്കാലമഹോത്സവം ആരംഭിച്ചു. ഇതോടൊപ്പം തന്നെ പൊങ്കാല അടുപ്പുകളിലേയ്ക്ക് പകരാനുള്ള അഗ്നി തന്ത്രിവര്യൻ ബലിക്കൽ പുരയിലേയ്ക്ക് നൽകി. ഇതിൽ നിന്നും അഗ്നി പണ്ടാരപ്പൊങ്കാല അടുപ്പിലേയ്ക്കും മറ്റ് അടുപ്പു കളിലേയ്ക്കും പകർന്നു. നിരവധി ഭക്ത ജനങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയ പൊങ്കാല അടുപ്പുകളിൽ പൊങ്കാല ഇട്ടത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



