January 29, 2026

ചെമ്പൂത്ര ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല മഹോത്സവം നാളെ

Share this News

ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വയോടനുബന്ധിച്ച് ഈ വർഷം 2024 ജനുവരി 14 ഞായറാഴ്ച രാവിലെ 7 മണി മുതൽ ക്ഷേത്രമൈതാനിയിൽ വിശേഷാൽ പൊങ്കാല നടത്തുന്നു.ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതിയെ പൊങ്കാല ദിനത്തിൽ ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ ഡോ.മുരളീകൃഷ്‌ണൻ നമ്പൂതിരി പഞ്ചഗവ്യ നവകാഭിഷേകം നടത്തി ചൈതന്യ പൂർണയാക്കുന്നത്തോടെയാണ് പൊങ്കാലമഹോത്സവം ആരംഭിയ്ക്കുക. ഇതോടൊപ്പം തന്നെ പൊങ്കാല അടുപ്പുകളിലേയ്ക്ക് പകരാനുള്ള അഗ്നി തന്ത്രിവര്യൻ ബലിക്കൽ പുരയിലേയ്ക്ക് നൽകുന്നു. ഇതിൽ നിന്നും അഗ്നി പണ്ടാരപ്പൊങ്കാല അടുപ്പിലേയ്ക്കും മറ്റ് അടുപ്പു കളിലേയ്ക്കും പകരും. പൊങ്കാല സമർപ്പിക്കാനുള്ള ഭക്തർ രാവിലെ 6 .30 നും 7 നുമിടയിൽ എത്തിച്ചേരണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പൊങ്കാലയ്ക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!