
ബൂത്ത് തലത്തിൽ സ്വച്ഛഭാരത് പദ്ധതിയുമായി ബിജെപി.ശുചീകരണ പ്രവർത്തനത്തിലൂടെ ബിജെപി, പീച്ചി ഏരിയ ബൂത്ത് തല പ്രവർത്തനത്തിൻ്റെ ഭാഗമായി 34-ാം ബൂത്ത് പ്രസിഡൻ്റ് സുനിലിന്റെ അധ്യക്ഷതയിൽ പീച്ചി റോഡിൽ ജനങ്ങൾക്ക് യാത്ര തടസം നേരിടുന്നതും ബസ്സ് യാത്രക്കാർക്കും തടസ്സം നിൽക്കുന്നതുമായ കാടുപിടിച്ച് കിടക്കുന്നതും കാലങ്ങളായി സൂചനാ ബോർഡ് മറഞ്ഞ് നിൽക്കുന്നതും പഞ്ചായത്ത് അധികൃതർ പോലും തിരിഞ്ഞുനോക്കാതെ കിടന്ന സ്ഥലം ജനങ്ങൾക്ക് യാത്ര തടസം മാറ്റി കൊടുത്തുകൊണ്ട് ബിജെപി പീച്ചി ഏരിയ പ്രവർത്തകർ മാതൃക ആയി. പ്രാദേശിക ഉത്സവമായ ചെമ്പൂത്ര മകരചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് കൂടിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് . ബിജെപി പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയ വീട്ടിൽ പരിപാടിക്ക് നേതൃത്വം നൽകി. മദ്യ കുപ്പികളുടെ കൂമ്പാരം ആയിരുന്നു റോഡിൻ്റെ അരികുകളിൽ, പഞ്ചായത്ത് അധികൃതർ കണ്ണ് തുറക്കണം എന്നും ജനദ്രോഹ നയങ്ങൾക്ക് എതിരെ നടപടികൾ ഉണ്ടാവണം എന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു.
41ാം ബൂത്ത് പ്രസിഡൻ്റ് രാതീഷ്, ഏരിയ സെക്രട്ടറി നിഖിൽ,ബിനു, സിബി, ജിഷ്ണു, ജീവ, രാജേഷ്, നാരായണൻ എന്നിവരും വഴിയാത്രക്കാരും ഈ ഉദ്യമത്തിൽ പങ്കാളികളായി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


