January 30, 2026

ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ വൈസ്മെൻസ് ക്ലബ്ബ് വെള്ളാനി ഹിൽസിന്റെ ആഭിമുഖ്യത്തിൽ ഡോ പ്രദീപ് കുമാറിനെ ആദരിച്ചു

Share this News

ദേശീയ ഡോക്ട്ടേഴ്‌സ് ഡേയിൽ  ദീർഘകാലം മൃഗസംരക്ഷണവകുപ്പിൽ സേവനമനുഷ്ഠിച്ച്, അസിസ്റ്റൻറ് ഡയറക്ടറായി റിട്ടയർ ചെയ്ത  ഡോക്ടർ പ്രതീപ്കുമാറിനെ വൈസ്മെൻസ് ക്ലബ്ബ് വെള്ളാനിഹിൽസിന്റെ ഭാരവാഹികൾ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലിക്സൻ, സെക്രട്ടറി മുരളി, ട്രഷറർ ഹരിദാസ്, ഡിസ്ട്രിക്ട് സെക്രട്ടറി ബെന്നി വടക്കൻ, കോഡിനേറ്റർ ശിവൻ തുടങ്ങിയവർ പങ്കെടുത്തു. Family Doctors on the Front Line എന്നതാണ് ഈ വർഷത്തെ ദേശീയ ഡോക്ടേഴ്സ് ദിനത്തിലെ പ്രമേയം. ഡോ. ബിസി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത്. 1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയിൽ ജനിച്ച ഡോ. ബി.സി.റോയ് കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1911ൽ ലണ്ടനിൽ എം.ആർ.സി.പിയും എഫ്.ആർ.സി.എസും പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി 1991 ലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്.

പ്രാദേശിക വാർത്തകൾWhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!