
ഭാരതത്തിൻറെ അപ്പോസ്തോലനായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ 1950 വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തോമാ ശ്ലീഹായുടെ മൈലാപ്പുരു ള്ള കബറിടത്തിൽ നിന്നും ആരംഭിച്ച ദീപ ശിഖ പ്രയാണത്തിന്റെ പട്ടിക്കാട് മേഖല ജാഥ ജൂലായ് 2 ന് പട്ടിക്കാട് ഫെറോന ദേവലായത്തിൽ വെച്ച് അഭിവദ്യ പിതാവ് മാർ ആൻഡ്രൂസ് താഴത്ത് ഫൊറോന പ്രസിഡണ്ട് സി.ഡി റോയിയ്ക്ക ദീപശിഖ നൽകി കൊണ്ട് നിർവ്വഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കൂത്തുർ , കത്തോലിക്ക കോൺഗ്രസ് ഫൊറോന ഭാരവാഹികളായ രാജൻ ജോസഫ്, എബിൻ ഗോപുരം , വർഗീസ് വട്ടംക്കാട്ടിൽ, ലീലാമ്മ തോമസ് , ജിഫിൻ ജോയ്, എന്നിവർ സംസാരിച്ചു.കെ.സി.വൈ.എം. ഫൊറോന പ്രസിഡണ്ട് പ്രവീൺ രാജു, ജന.സെകട്ടറി ജിതിൻ മൈക്കിൾ എന്നിവർ പുഷ്പാർച്ചന നടത്തി.
പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

