
യുവാവ് ചികിത്സാ സഹായം തേടുന്നു
12.01.2024
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. തൃശൂർ ജില്ലയിലെ വാണിയമ്പാറ പൊട്ടിമട പറക്കുന്നേൽ ദിപീഷ് (36) എറണാകുളത്തെ സ്വകാര്യ ആശുപത്രി ചികിത്സയിൽ കഴിയുന്നത്. മുടപ്പല്ലൂരിന് സമീപം ദിപീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ബസുമായി കുട്ടിയിടിച്ചായിരുന്നു അപകടം. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലുമാണു ചികിത്സ. 2 കാലിനു ഗുരുതര പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്ക് ആവശ്യമായ വലിയ തുക സമാഹരിക്കുന്നതിനായി വാണിയമ്പാറ – പൊട്ടിമട പ്രദേശത്ത് വാർഡ് മെമ്പർ ഉൾപ്പെടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവ്വ കക്ഷി യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് അക്കൗണ്ട് എടുത്ത് പണം സമാഹരിക്കുകവാൻ തീരുമാനിച്ചു. ദിപീഷിനായി വാണിയമ്പാറ ചികിത്സാ സൗഹൃദ കൂട്ടായ്മ രൂപികരിച്ചു.ഇതിന്റെ ഭാഗമായി പഞ്ചാബ് നാഷണൽ ബാങ്കിൽ വാണിയംപാറ ശാഖയിലാണ് അക്കൗണ്ട് .
Account No: 2587000100078521
IFSC Code : PUNB0258700
Name: Subithamol S
യുവാവിന്റെ ചികിത്സയ്ക്ക് ആവശ്യമായ വലിയ തുക സമാഹരിക്കാൻ കരുണ വറ്റാത്ത സുമസ്സുകളുടെ സഹായം തേടുന്നു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

