
ബൂത്ത് തലത്തിൽ സ്വച്ഛഭാരത് പദ്ധതിയുമായി ബിജെപി. ബിജെപി പീച്ചി ഏരിയ ബൂത്ത്തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . 41ാം ബൂത്ത് പ്രസിഡന്റ് രാധീഷിന്റെ അധ്യക്ഷതയിൽ പള്ളിക്കണ്ടം ഭാഗത്തുനിന്നും തുടങ്ങി, പീച്ചി റോഡ് അവസാനിക്കുന്ന ഭാഗം വരെ 34-ാം ബൂത്ത് പ്രസിഡൻ്റ് സുനിലിന്റെ അധ്യക്ഷതയിൽ പ്രവർത്തനങ്ങൾ നടത്തി. പ്രാദേശിക ഉത്സവമായ ചെമ്പൂത്ര മകരചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് കൂടിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് ബിജെപി തുടക്കം കുറിച്ചത്. തുടർന്നുള്ള നാളുകളിൽ എല്ലാം ബൂത്തുകളിലേക്കും ഈ പ്രവർത്തനം എത്തിക്കും എന്ന് ബിജെപി പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


