
പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളുടെ ക്യാപ്പിംഗ് സെറിമണി സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു പ്രത്യേകം നടത്തിയ അസംബ്ലിയിൽ ജെ. ആർ.സി യുടെ കൗൺസിലർമാരായ ബിന്ദു കെ.പി. , സെബി എൻ.എൽ എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു. പുതിയ അംഗങ്ങളെ ജൂനിയർ റെഡ് ക്രോസിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങ് സ്കൂൾ എസ്.എസ്. ജി ചെയർമാൻ സുദേവൻ പി.വി ഉദ്ഘാടനം ചെയ്തു. സേവനമനോഭാവം വിദ്യാർത്ഥികളിൽ വളർത്താൻ ജെ. ആർ.സി പോലുള്ള പദ്ധതികൾ വളരെ പ്രയോജനപ്രദമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശൈലജ , എം.പി. ടി എ പ്രസിഡന്റ് സുനിത കെ.എസ് എന്നിവർ സംസാരിച്ചു. വിദ്യാലയത്തിലെ അധ്യാപകരും മറ്റു വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


