January 29, 2026

കേരള അർബൻ ബാങ്ക് സ്‌റ്റാഫ് ഓർഗനൈസേഷൻ തൃശ്ശൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ അവകാശ ദിനാചരണം നടത്തി.

Share this News

കേരള അർബൻ ബാങ്ക് സ്‌റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും അർബൻ ബാങ്ക് ജീവനക്കാർ പ്രതിഷേധ സമര പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായി തൃശൂരിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ അവകാശ ദിനാചരണം നടത്തി. കേരളത്തിലെ അർബൻ ബാങ്ക് ജീവനക്കാർക്ക് 2021 ജൂൺ മുതൽ ലഭിക്കേണ്ട 6 ഗഡു (18 %) ക്ഷാമബത്ത കുടിശ്ശിക ഉടൻ പ്രഖ്യാപിക്കുക, റിസർവ്വ് ബാങ്ക് നിയന്ത്രണത്തിലുള്ള അർബൻ ബാങ്ക് ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കുക, അർബൻ ബാങ്കുകൾക്ക് സൂപ്പർ ഗ്രേഡ് പദവി അനുവദിക്കുക, ചട്ടം 185 ഭേദഗതി തീരുമാനം റദ്ദാക്കുക, ജീവനക്കാരുടെ ശമ്പളം ഫിക്സ് ചെയ്യാൻ കഴിയാതെ സ്റ്റാഗ്നേഷൻ വരുന്ന പ്രശ്നത്തിൽ ശബള സ്കെയിലുകൾ 45 ൽ കുറയാത്ത രീതിയിൽ സ്പാൻ വർദ്ധിപ്പിക്കുന്നതിന് നടപടി ഉണ്ടാക്കുക, അർബൻ ബാങ്ക് ജീവനക്കാരുടെ 2023 ലെ ശബള പരിഷ്കരണ കമ്മിറ്റി ഉടൻ രൂപീകരിക്കുക തുടങ്ങി ആറിന അടിയന്തിരാവശ്യങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാരിനെതിരെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ജോസ് മണ്ണുത്തി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. തൃശൂർ യൂണിറ്റ് പ്രസിഡന്റ് രഞ്ചിത്ത്.കെ.ജോയ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.കുട്ടപ്പൻ, ഇ.ജെ.ജോബി, ബാബു ജോസഫ്, ജെൻസൻ ജോസ് കാക്കശ്ശേരി, സൻസോ സണ്ണി എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!