
ജനുവരി 9 “പ്രവാസി ദിവസ്” കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച സാമൂഹ്യസേവന പ്രവർത്തകനുള്ള മാനവ സേവ പുരസ്‌കാരം ഡോ.പൽപ്പു ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ശ്രീ. റിഷി പൽപ്പുവിന് ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ നൽകി ആദരിച്ചു. കോവിഡ്19 കാലഘട്ടത്തിൽ നടത്തിയ സേവന പ്രവർത്തങ്ങൾക്കാണ് അവാർഡ്. പ്രവാസി വേൾഡ് മലയാളി കൗൺസിൽ കേരള റീജിയൺ പ്രസിഡന്റ് കൂടിയായ റിഷി പാൽപ്പു നിരവധി സേവന പ്രവർത്തനങ്ങലാണ് കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേ ജില്ലയിൽ നടത്തി വരുന്നത്.
തൃശ്ശൂർ ആമ്പലൂരിൽ നടന്ന പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നും നിരവധി പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. ബഹു. തൃശ്ശൂർ എംപി ശ്രീ. ടി. എൻ. പ്രതാപൻ, ചാലക്കുടി MLA ശ്രീ. സനീഷ്കുമാർ ജോസഫ് തുടങ്ങി നേതാക്കൾ ആശംസകൾ പറഞ്ഞു. PWMC ജില്ലാ പ്രസിഡന്റ് ഭാരവാഹികളായ സുനിൽകുമാർ ഉൾപ്പെടെ ജില്ലാ നേതാക്കൾ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


