
പാണഞ്ചേരി പഞ്ചായത്തിലെ മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പീച്ചി റോഡിൽ നിന്നും വിലങ്ങന്നൂർ വരെ നടക്കുന്ന നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി KFRI പരിസരത്ത് റോഡ് സൈഡിൽ മരങ്ങൾ മുറിച്ച് ഇട്ടിരിക്കുകയും, നിർമ്മാണവുമായി ബന്ധപ്പെട്ട് മാസങ്ങളായി റോഡിന്റെ പകുതിഭാഗം ബ്ലോക്ക് ചെയ്തിരിക്കുകയുമായതിനാൽ ജനങ്ങൾക്ക് സുരക്ഷിതമായ യാത്ര ചെയ്യുവാൻ സാധിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ ജില്ല കളക്ടർക്ക് പരാതി നൽകി.
ഈ മരങ്ങൾ നീക്കം ചെയ്യുവാൻ അടിയന്തര ഉത്തരവ് ഉദ്യോഗസ്ഥർക്ക് നൽകി പ്രശ്ന പരിഹാരം കാണണമെന്ന് ഷൈജു കുരിയൻ കളക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
മാസങ്ങളായി പൊളിച്ചിട്ട കണ്ണാറ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനം ഇതേവരെ ആരംഭിച്ചിട്ടില്ല. റോഡിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ് .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


