January 29, 2026

ഓമന ടീച്ചർക്ക് ആദരവ് നൽകി ; വാണിയമ്പാറ സി.ഐ.ടി.യു ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ

Share this News

വാണിയംപാറ സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക ഓമന ടീച്ചർക്ക് വാണിയമ്പാറ സി.ഐ.ടി.യു ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആദരവ് നൽകി . 38 വർഷമായി വാണിയമ്പാറ സ്കൂളിലെ ടീച്ചറായി സേവനം അനുഷ്ഠിച്ചു വരുന്നു .

വാണിയമ്പാറ പാൽ സൊസൈറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ യൂണിയൻ സെക്രട്ടറി A R രമേഷ് സ്വാഗതം പറഞ്ഞു യൂണിയൻ പ്രസിഡന്റ് എൻ.കെ വിജയൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പാണഞ്ചേരി LC സെക്രട്ടറി മാത്യൂനൈനാനും പാർട്ടിയിലെ മറ്റു നേതാക്കളായ സി.പി വില്യംസ്, രാധാകൃഷ്ണൻ, ഷാജി, എന്നിവരും ബ്ലോക്ക് മെമ്പർ K K രമേഷ് , ടീച്ചർമാരും യൂണിയൻ തൊഴിലാളികളും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!