
ജനുവരി 12, 13, 14 തീയതികളിൽ, പകൽ പത്തുമണി മുതൽ രാത്രി പത്തുമണി വരെ, മണ്ണുത്തി മേൽപ്പാലത്തിന് സമീപം ഹെബ്രോൺ ഗാർഡൻസിലാണ് പരിപാടി.
ജനുവരി 12ന് വൈകുന്നേരം ഏഴു മണിക്ക് റവന്യൂ മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ എം എൽ എ ശ്രീ പി ബാലചന്ദ്രൻ, മേയർ എം കെ വർഗീസ്, ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഓയുമായ ശ്രീ പോൾ കെ തോമസ് എന്നിവർ ചടങ്ങിലെ മുഖ്യാതിഥികളാകും. പ്രശസ്ത ഗായിക റിമി ടോമിയുടെ സാന്നിധ്യമുവുണ്ടാകും.
ഷോപ്പിങ്ങിനും വർക്ഷോപ്പുകൾക്കുമായി അൻപതോളം സ്റ്റാളുകൾ, ഫുഡ് സ്ട്രീറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഗെയിംസ് എന്നിവ ഹർഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. കൂടാതെ, 13 ന് സിതാരാ കൃഷ്ണകുമാർ നയിക്കുന്ന പ്രൊജക്റ്റ് മലബാറിക്കസും 14ന് പാലാപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന തേക്കിൻകാട് ബാന്റും സംഗീതവിരുന്നൊരുക്കും.
ഹർഫെസ്റ്റ് വേദിയിൽ സ്റ്റാളുകൾ ബുക്കുചെയ്യുന്നതിന് ബന്ധപ്പെടുക: 9072603125, 7034828282, 9072552223
