
പീച്ചി റോഡ് ജംങ്ഷനിലും സമീപത്തുമായി റോഡിലേക്ക് ഇറക്കിവെച്ചുകൊണ്ടുള്ള കച്ചവടം നടത്തുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും പരാതി ഉയർന്നിരുന്നു. വളരെയധികം വാഹനത്തിരക്ക് ഉള്ള പീച്ചി റോഡ് ജംഗ്ഷനിൽ വാഹനങ്ങൾ നിർത്തുന്നതിന് സൗകര്യമില്ലാത്തത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. പീച്ചി റോഡ് ജങ്ഷനിൽ വൈസ്പ്രസിഡന്റും പഞ്ചായത്ത് സെക്രട്ടറിയും ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സാവിത്രി സദാനന്ദൻ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


