January 29, 2026

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ സ്ഥലം വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

Share this News

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ സ്ഥലം വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് KAU ടീച്ചേഴ്സ് അസോസിയേഷൻ, KAU എംപ്ലോയീസ് ഫെഡറേഷൻ, KAU ലേബർ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ
മണ്ണുത്തി ATIC സെന്ററിൽ വെച്ച് നടന്നു. സർവ്വകലാശാല വിഭജന സമയത്ത് കൈമാറ്റം സംബന്ധിച്ച് തീരുമാനമായതിനു ഉപരിയായി വെറ്ററിനറി സർവ്വകലാശാല അധികാരികളുടെ അവകാശവാദങ്ങൾ അംഗീകരിക്കാനാവില്ല എന്നും സർവ്വകലാശാലയുടെ വിലമതിക്കാനാവാത്ത വിളകളുടെ ജനിതക ശേഖരമടങ്ങുന്ന സമ്പത്താണ് തർക്കം മൂലം KAU വിന് നഷ്ടമാകുക. ഇത് ഗവേഷണത്തേയും നടീൽ വസ്തുക്കളുടെ ഉത്പാദനത്തേയും പ്രതികൂലമായി ബാധിക്കും. ആയതിനാൽ എന്തു വില കൊടുത്തും ഇവ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നേതാക്കൾ ആരോപിച്ചു. KAUTA ജന. സെക്രട്ടറി ഡോ. എം. കൃഷ്ണദാസ്, KAUEF ജന. സെക്രട്ടറി വി.ഒ. ജോയ്, KAULA ജന. സെക്രട്ടറി സി.വി. പൗലോസ്, KAUEF ട്രഷറർ ടി.സി. മോഹൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ധർണ്ണയിൽ ഡോ. അനിത പി., ഡോ. രഞ്ജിത് എം. ടി., ഡോ. അർജുൻ വൈശാഖ്, രഞ്ജിത് എം രാമചന്ദ്രൻ, മുംതാസ് സിന്ധു, രഞ്ചു,അക്ബർ, ബിനോയ് എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!