
ചുവന്നമണ്ണ് ക്ഷീരോൽപാദക സഹകരണ സംഘം കോൺഗ്രസ് തിരിച്ചു പിടിച്ചു
ചുവന്നമണ്ണ് ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് ഉജ്വല വിജയം. 8 അംഗ ഭരണ സമിതിയിൽ 7 സീറ്റും കോൺഗ്രസ് നേടി. നറുക്കെടുപ്പിലാണ് ഒരു സീറ്റ് എൽഡിഎഫിന് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളായ എം.പി. ചാക്കോ, ജോയ് സി.എം, പി.പി. പൈലി, ഒ.വി. പൗലോസ്, ജെസി ബേബി, കെ. മിനി, മോളി കുഞ്ഞുമോൻ എന്നിവർ വിജയിച്ചു. പ്രസിഡന്റായി കെ. മിനിയെ തിരഞ്ഞെടുത്തു. ഒ വി. പൗലോസാണ് വൈസ് പ്രസിഡന്റ്. തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ചുവന്ന മണ്ണ് സെന്ററിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, പഞ്ചായത്തംഗം സി.എസ്.ശ്രീജു, മുൻ പഞ്ചായത്തംഗം സാലി തങ്കച്ചൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ബി. ലിബീഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷാജൻ,ജിതിൻ മൈക്കിൾ, കോൺഗ്രസ് നേതാക്കളായ പി.സി. അജി, വി.കെ. ചെറിയാൻ, പി.സി പൈലി, കെ.സി വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

