November 21, 2024

സംസ്ഥാന ബാലപാർലമെന്റ്; തൃശ്ശൂർ ജില്ലയിൽ നിന്ന് 11 പേർ പങ്കെടുത്തു

Share this News


തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബാല പാർലമെന്റിൽ ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് ഇന്ത്യൻ ജനാധിപത്യത്തെ പരിചയപ്പെടുത്താനും വ്യക്തിത്വ വികാസത്തിനും വേണ്ടിയാണ് ബാല പാർലമെന്റ് സംഘടിപ്പിച്ചത്. കുടുംബശ്രീ മിഷന്റെ ബാലസഭയിലെ കുട്ടികൾ പഞ്ചായത്ത്‌ തലത്തിലും ജില്ലാ തലത്തിലും പങ്കെടുത്ത് വിജയിച്ചവരെയാണ് സംസ്ഥാന ബാലപാർലമെന്റിലേക്ക് തെരഞ്ഞെടുത്തത്.

ആദ്യ അനിൽ (ഗുരുവായൂർ), അനീറ്റ ബൈജു ( കൊരട്ടി ), ആദർശ് കെ എം (എസ് എൻ പുരം), ദേവനന്ദ് (പടിയൂർ), ലക്ഷ്മി എംപി (ചേലക്കര), മുഹമ്മദ് അദ്നാൻ (പെരിഞ്ഞനം),
നിവേദിക കെ പി (കടങ്ങോട്), നിവേദ്യ ജയൻ (ചാലക്കുടി), റോഷ്ന കെ (തൃശൂർ), സ്റ്റെവിൻ ജോർജ് (കോലഴി), ശ്രീനന്ദന (തെക്കുംകര) എന്നിവരാണ് ബാല പാർലമെന്റിൽ പങ്കെടുത്തത്.

തിരുവനന്തപുരത്ത് നടന്ന ആദ്യ രണ്ട് ദിവസത്തെ പരിശീലനക്യാമ്പിൽ സംസ്ഥാന പാർലമെന്റിലേക്ക് ജില്ലയിൽ നിന്ന് ശ്രീനന്ദനയെ എഡിസി ആയി തിരഞ്ഞെടുത്തു. പാർലമെന്റിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുന്ന അംഗമായി തൃശ്ശൂർ മണ്ഡലത്തിൽ നിന്നും ആദ്യ അനിലിനെ തിരഞ്ഞെടുത്തു.
ചോദ്യോത്തര വേളയിൽ സംസാരിക്കുന്നതിനായി അനിത ബൈജു, സ്റ്റെവിൻ ജോർജ്, റോഷ്‌ന, നിവേദ്യ, നിവേദിക എന്നിവർക്ക് അവസരം ലഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാരും കുട്ടികൾക്ക് പൂർണ പിന്തുണയുമായി ഉണ്ടായി.

ചോദ്യോത്തര വേളയും
അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ചേര്‍ന്ന് ഒരു യഥാർത്ഥ പാർലമെൻ്റിൻ്റെ പരിച്ഛേദമായി കുടുംബശ്രീ സംസ്ഥാനതല പാർലമെൻ്റ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!