January 28, 2026

നെടുമ്പാശ്ശേരിയിൽ നാലുചക്ര വാണിജ്യ (Taxi) വാഹനങ്ങൾ പ്രവേശിക്കണമെങ്കിൽ 60 രൂപ.

Share this News



നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ കടത്തിവിടില്ല എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമാണ്. കൂടാതെ, വിമാനത്താവളത്തിൽ ലഭ്യമായിരുന്ന 10 മിനിറ്റ് സൗജന്യ പാർക്കിങ് നിർത്തലാക്കിയെന്നും പകരം 60 രൂപ ഫീസ് ഏർപ്പെടുത്തിയെന്നും പ്രചാരണത്തിലുണ്ട്. നെടുമ്പാശ്ശേരിയിൽ ഫാസ്ടാഗ് ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ, ഫാസ്ടാഗ് ഇല്ലാതെ പ്രവേശനമില്ല, 10 മിനിറ്റ് സൗജന്യ പാർക്കിങ് നിർത്തലാക്കി എന്നീ വാദങ്ങൾ വാസ്തവമല്ല.
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പാർക്കിങ് സ്ഥലത്തേക്ക് പോകാനായി പ്രത്യേക ലൈൻ അനുവദിച്ചിട്ടുണ്ട്. സിയാൽ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ പോർട്ടൽ വഴി പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്. സ്വകാര്യ നാലുചക്ര, ഇരുചക്ര വാഹനങ്ങൾക്ക് ഇപ്പോഴും 10 മിനിറ്റ് സൗജന്യ പാർക്കിങ് ലഭ്യമാണ്. നാലുചക്ര വാണിജ്യ വാഹനങ്ങൾക്കാണ് 60 രൂപ നൽകേണ്ടത്.നാല് ചക്ര വാഹനങ്ങളിൽ ( Taxi) നിന്ന് ആളുകളെ കയറ്റുന്നതിനും ഇറക്കുന്നതിനും പോലും പണം പിരിക്കുന്നതിൽ ടാക്സി തൊഴിലാളികളുടെ ഇടയിൽ വ്യാപകമായ പ്രതിഷേധമുണ്ട്. സാധാരണക്കാർ ഏറെ ഉപയോഗിക്കുന്ന വാഹനമാണ് ടാക്സി . നാലു ചക്ര വാഹനങ്ങൾ എങ്കിലും ഒഴിവാക്കി തരണമെന്നാണ് ആവശ്യപ്പെടുന്നത്. ടാക്സി , പൊതുമേഖല വാഹനങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ട കാലഘട്ടത്തിൽ ടോൾ പ്ലാസയിലും പ്രദേശവാസികൾക്ക് അനുകൂല നിലപാടില്ല. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇതേ പ്രവർത്തനമാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!