
സമാധാനത്തിന്റെയും ശാന്തിയുടെയും സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി ഫെലിക്സ് നറ്റാൽ ആഘോഷിച്ചു. ചുവന്നമണ്ണ് പ്രദേശത്തെ ക്രൈസ്ത ദൈവലയങ്ങളായ സീറോ മലബാർ, മലങ്കര, മാർത്തോമ, യാക്കോബായ,ഓർത്തഡോക്സ് സഭകൾ ഒരുമിച്ച് ഫെലിക്സ് നറ്റാൽ എന്ന പേരിൽ ക്രിസ്തുമസ് കാർണിവൽ നടത്തി. പീച്ചി പോലീസ് സ്റ്റേഷൻ എസ്ഐ ഷാജു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചുവന്നമണ്ണ് പ്രദേശത്ത് ആദ്യമായാണ് ഇങ്ങനെ ഒരു പ്രോഗ്രാം നടത്തിയതെന്ന് സെൻറ് ജോസഫ് ഇടവക വികാരി ഫാദർ ആന്റോസ് എലുവത്തിങ്കൽ പറഞ്ഞു. എല്ലാ ഇടവകളിൽ നിന്നും കരോൾഗാനവും മറ്റ് കലാപരിപാടികളും നടത്തി. തുടർന്ന് മലങ്കരപള്ളി വികാരി ഫാ. ഗീവർഗീസ്, യാക്കോബായ പള്ളി വികാരി ഫാ.എൽദോസ്,ഓർത്തഡോക്സ് പള്ളി വികാരി ഗീവർഗീസ്, മാർത്തോമ പള്ളി വികാരി ജീൻസ് എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി. ജിതിൻ മൈക്കിൾ കൂനാംപറമ്പിൽ നന്ദി അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


