
അയ്യന്തോൾ തൃക്കുമാരകുടം ക്ഷേത്രത്തിന് സമീപത്തെ കോർപറേഷൻ കുളത്തിലെ പായലിൽ കുടുങ്ങിയ 17 കാരൻ മരിച്ചു. ഇന്നു പുലർച്ചെ 4.15 സംഭവം. ഉടൻ തന്നെ അഗ്നി രക്ഷാസേന സ്ഥലത്തെത്തി 2 മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനായില്ല. തുടർന്ന് സ്കൂബ ടീമിന്റെ നേതൃത്വത്തിൽ 17 വയസ്സുള്ള സിദ്ധാർത്ഥിനെ പുറത്ത് എടുത്തു. ഉടൻ തന്നെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . തൃക്കുമാരകുടം വല്ലച്ചിറ വടക്കൂട്ട് വീട്ടിൽ സിദ്ധാർത്ഥ് ( 17 ) ആണ് മരിച്ചത്. സ്റ്റേഷൻ ഓഫീസർ ബി ഹരികുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ രഞ്ജിത് പൂവത്തിങ്കൽ,പ്രജീഷ്, ദിനേശ്,ശിവദാസൻ, പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷപ്രവർത്തനം നടത്തിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

