
മാലിന്യമുക്ത നവകേരളം ഒന്നാം ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് ജില്ലാ കളക്‌ടർ വി.ആർ കൃഷ്‌ണതേജ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവിസ് മാസ്റ്റർ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. പഞ്ചായത്തിനുവേണ്ടി വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പഞ്ചായത്തംഗം ബീന പൗലോസ്, കുടുംബശ്രീ ചെയർപേഴ്സൺ മിനി ജോണി എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 4, 6, 17 എന്നീ വാർഡുകളാണ് മെയ്, ജൂൺ മാസത്തിൽ 10000 രൂപയ്ക്ക് മുകളിൽ യൂസർ ഫീ ശേഖരിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



