
വാണിയംപാറയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാക്കൾക്ക് പരിക്കേറ്റു.കാവശ്ശേരി സ്വദേശി വിപിനും , അദ്ദേഹത്തിന്റെ സുഹൃത്തുമാണ് അപകടത്തിൽപ്പെട്ട് . ഉടൻ തന്നെ നാട്ടുക്കാരുടെ സഹായത്താൽ 108 ആംബുലൻസിൽ കയറ്റി തൃശ്ശൂരിലുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി. വടക്കഞ്ചേരി ഭാഗത്ത് നിന്നും തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാക്കിൽ വാണിയംപാറയിൽ റീടാറിംഗ് നടത്തുന്നതിനായി പൊളിച്ചിട്ട ഭാഗത്തുള്ള റോഡിന്റെ കട്ടിങ്ങാണ് അപകടകാരണം.ദേശീയപാതയിൽ വിവിധ ഇടങ്ങളിൽ പൊളിച്ചിട്ടത് മൂലം 24 മണിക്കൂറിനുള്ളിൽ 4 ബൈക്കുകളാണ് മറിഞ്ഞത്. വേണ്ടത്ര സിഗ്നൽ സംവിധാനങ്ങൾ ഇല്ലാതെ റോഡ് പൊളിച്ചിട്ടതുമൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്.5 മീറ്ററോളം വീതിയിൽ 50 മീറ്റർ നീളത്തിൽ വിവിധ ഇടങ്ങളിൽ റോഡ് കട്ട് ചെയ്തിട്ടുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



