
അപകടത്തെ തുടർന്ന് തൃശ്ശൂർ ദിശയിലെ തുരങ്കത്തിനുള്ളിൽ ബ്ലോക്ക് രൂപപ്പെട്ടു. വടക്കഞ്ചേരി ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയ്ക്കാണ് അപകടം ഉണ്ടായത് അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയുടെ ടയർ തെറിച്ച് പോയി. മറുദിശയിൽ പോകുന്ന കാറിൽ ഇടിച്ചാണ് ഓട്ടോ നിന്നത് വടക്കഞ്ചേരി സ്വദേശി സുരേഷ് (53) നാണ് പരുക്ക് പറ്റിയത്.

ഉടൻ തന്നെ ഹൈവേ എമർജൻസി ടീമും പോലീസും സ്ഥലത്തെത്തി വാഹനം മറ്റിയിട്ടു.പരുക്ക് പറ്റിയ ആളെ 108 ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി അപകടം ഉണ്ടായതിനെ തുടർന്ന് പടിഞ്ഞാറ് ഭാഗത്തെ തുരങ്കത്തിലും പാലക്കാട് ദിശയിലേക്ക് പോകുന്ന മേൽ പാലത്തിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് ഇന്ന് രണ്ടാമത്തെ അപകടമാണ് ഇന്നുണ്ടായത് . ഡിവൈഡറുകൾ കാറ്റത്ത് തെറിച്ച് വീണ് സ്കൂട്ടറ് കാരന് പരിക്ക് പറ്റിയിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

