
ആറുവരിപാത NH 544 മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ 2 ദിവസത്തിനുള്ളിൽ മരിച്ചത് 4 പേർ . വെള്ളി രാത്രി 8.30നായിരുന്നു ആദ്യം ഉണ്ടായ അപകടത്തിൽ വയോധികന്‍ മരിച്ചു.
ചുവന്നമണ്ണ് വാകയില്‍ രാഘവന്‍ (74) ആണ് മരിച്ചത്. വെള്ളി രാത്രി 8.30 ഓടെ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് അപകടം ഉണ്ടായത്. പാണഞ്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും കഴിഞ്ഞ കാലഘട്ടങ്ങളില്‍ പാര്‍ട്ടി പരിപാടികളില്‍ നിറസാന്നിധ്യവും ആയിരുന്നു മരിച്ച രാഘവന്‍. ശനിയാഴ്ച കാലത്ത്പിക്കപ്പിന് പുറകില്‍ സ്‌കൂട്ടറിടിച്ചായിരുന്നു മറ്റൊരു അപകടം കുതിരാന്‍ ഇരുമ്പുപാലത്താണ് അപകടം നടന്നത്. ദേശീയപാതയില്‍ സ്ഥാപിക്കേണ്ട ദിശാബോര്‍ഡുകള്‍ കൊണ്ടുപോകുന്ന പിക്കപ്പ് വാനിന് പുറകിലാണ് സ്‌കൂട്ടര്‍ ഇടിച്ചാണ്. സ്‌കൂട്ടര്‍ ഓടിച്ച കൊമ്പഴ ഇരുമ്പുപാലം സ്വദേശി തണ്ണിക്കോടന്‍ വീട്ടില്‍ ജോര്‍ജ്ജ് (54) മരിച്ചത്.
മൂന്നാമത് നടന്ന അപകടം മുടിക്കോട് ദേശീയപാത ശനിയാഴ്ച രാത്രി 7 മണിക്ക് ഹൈവേ മുറിച്ചുകടന്ന വയോധികയെ കാര്‍ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റാണ് വയോധിക മരിച്ചത്. കൂട്ടാല പുലക്കുടിയില്‍ വീട്ടില്‍ തങ്കമ്മയാണ് (75) മരിച്ചത്. തൃപ്പൂണിത്തുറയില്‍നിന്നും തിരുപ്പൂരിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
നാലമത് മരണപെട്ടത് വാണിയംപാറ മരുതം കുഴി സ്വദേശി തൈപ്പറമ്പിൽ ഔസേപ്പ് (പാപ്പൻ -84) മരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വാണിയമ്പാറയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
