
മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന കണ്ണാറ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുക, പട്ടിക്കാട് – വിലങ്ങന്നൂർ റോഡിന്റെ നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കുക,
പഞ്ചായത്തിലാകെ തകർന്ന് കിടക്കുന്ന റോഡുകൾക്ക് തുക അനുവദിക്കാത്ത ഒല്ലൂർ MLA കെ. രാജൻ നീതി പാലിക്കുക.
എന്നാവശ്യപ്പെട്ട്
കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കണ്ണാറ സെന്ററിൽ നിന്ന് പ്രകടനമായി ആരംഭിച്ച് കണ്ണാറ പാലത്തിൽ വെച്ച് നടന്ന ധർണ്ണ കെപിസിസി സെക്രട്ടറി
അഡ്വ: ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു.
കേരള മന്ത്രിസഭയിലെ രണ്ടാമനായ ഒല്ലൂർ MLA ഒല്ലൂർ നിയോജക മണ്ഡലത്തിൽ തീർത്തും പരാജയമാണെന്നും , പെൻഷൻ പോലും കൊടുക്കാൻ സാധിക്കാത്ത LDF സർക്കാർ മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടി ഫൈസ്റ്റാർ ഫെസിലിറ്റിയിൽ പാവപ്പെട്ടവന്റെ നികുതി പണം ധൂർത്തടിച്ച് നവകേരള സദസ് എന്ന യാത്രയിലൂടെ വാഗ്ദാനങ്ങൾ മാത്രമാണ് കാഴ്ചവെക്കുന്നതെന്നും ഷാജി കോടംങ്കണ്ടത്ത് ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. വിജയകുമാർ,
ലീലാമ്മ ടീച്ചർ , കെ.സി അഭിലാഷ്, ഷിബു പോൾ, ബാബു തോമസ്, ഷൈജു കുര്യൻ, പ്രവീൺ രാജു , ബ്ലസൺ വർഗ്ഗീസ്,സുശീലാ രാജൻ,ശകുന്തള ഉണ്ണികൃഷ്ണൻ , കെ.പി എൽദോസ്, ബിന്ദു ബിജു, സി.വി ജോസ് , ജോൺ ടി. വി, വിനോദ് തേനംപറമ്പിൽ , ജെയ്മോൻ ഫിലിപ്പ് അനിൽകുമാർ , വി.ബി ചന്ദ്രൻ , ഷിബു പീറ്റർ, കെ.എം പൗലോസ് ബാബു പാണാംകുടി, സി.കെ ഷൺമുഖൻ, ജോജോ കണ്ണാറ, റീന, ചെറിയാൻ തോമസ്, റെജി പാണാംകുടി,തങ്കായി കുര്യൻ,സാലി തങ്കച്ചൻ , ലോറൻസ്, ബിന്ദു ഷുബർട്ട്, ജയ്മോൾ, ഓമന ശങ്കർമറ്റ് ബ്ലോക്ക്, മണ്ഡലം , പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


