
തൃശ്ശൂർ ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പ് തൃശൂരും സംയുക്തമായി നടത്തുന്ന ‘CAN Thrissur (ക്യാൻസർ നിർണയ ചികിത്സാ പരിപാടി) പ്രോഗ്രാമിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് വഴക്കുംപാറയിൽ വാർഡുതല ശില്പശാല കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തി. ശില്പശാലയിൽ വാർഡ് മെമ്പർ ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു . ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വാഗതം പറയുകയും CAN Thrissur പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു ക്യാൻസറിനെ കുറിച്ച് വിശദമായി ക്ലാസ്സെടുത്തു . പരിപാടിയിൽ വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രം JPHN മാരായ മിനി , ഷിജി MLSP മാരായ ലിനി , സന്ധ്യ , ആശവർക്കർമാരായ ബിന്ദു , ഷീല എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


