January 30, 2026

വെറ്റില പാറ – ഉരപ്പൻ കെട്ട് റോഡിന്റെ ശോചനീയവസ്ഥ മൂലം നട്ടം തിരിഞ്ഞ് നാട്ടുക്കാരും യാത്രക്കാരും

Share this News

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് വെറ്റിലപറ – ഉരപ്പൻകെട്ട് റോഡ് 4 വർഷത്തിലേറെയായി ഈ റോഡ് ഗതാഗതാത്തിനും, കാൽ നടയാത്രക്കും അനുയോജ്യമല്ലാത്ത രീതിയിൽ കിടക്കുന്നത്. നാട്ടുക്കാരും ഉരപ്പൻ കെട്ട് വെള്ള കെട്ട് കാണാനായി ദിവസേന എത്തുന്ന നൂറുകണക്കിന് വിനോദസഞ്ചരികളുമാണ് റോഡിന്റെ ശോചനീവസ്ഥ മൂലം ബുദ്ധിമുട്ടുന്നത്. ഈ റോഡ് പ്രദേശവാസികളുടെ ഏക സഞ്ചാര മാർഗ്ഗമാണ്. റോഡിൽ നിൽക്കുന്ന ഉണങ്ങിയ മരം മുറിച്ചു മാറ്റത്തതും പഴയ കോൺഗ്രീറ്റിങ്ങ് തകർന്ന് കമ്പി പുറത്തായി നിൽക്കുന്നതും യാത്രക്കാർക്ക് അപകടം സൃഷ്ടിക്കുകയാണ്. വഴി വിളക്കുകളുടെ അപാവം മൂലം രാത്രി യാത്ര ദുഷ്കരമാണ്. റോഡിന്റെ ശോചനീവസ്ഥ ചൂണ്ടികാണിച്ച് ബന്ധപ്പെട്ട അധികാരികൾക്കും നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാര നടപടി ഉണ്ടായിലെന്ന് നാട്ടുക്കാർ പറഞ്ഞു.ഈ റോഡിന്റെ ശോചനീയവസ്ഥയും, വഴിവിളക്കുകളുടെ അഭാവവും എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!