
പട്ടിക ജാതിക്കാരിയായ വിദ്യാർത്ഥിനിക്ക് ലൈംഗിക പീഢനം.
പോക്സോ കേസിൽ അന്വേഷണം അതിവേഗം; പത്തു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് തൃശൂർ സിറ്റി പോലീസ്.
പതിനാറുകാരിയെ ലൈംഗിക പീഢനം നടത്തിയ കേസിൽ അതിവേഗ കുറ്റപത്രം. 2022 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം. പോക്സോ നിയമപ്രകാരം ടൌൺ വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അതിജീവിതയായ പെൺകുട്ടി പട്ടികജാതിക്കാരിയാണെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ, തുടരന്വേഷണം തൃശൂർ എ.സി.പി. വി.കെ. രാജു ഏറ്റെടുത്ത് 10 ദിവസത്തിനകം കേസന്വേഷണം പൂർത്തിയാക്കി, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട്, ലൈഗിക കുറ്റകൃത്യത്തിന് ഇരയാക്കുകയായിരുന്നു. അറസ്റ്റുചെയ്യപ്പെട്ട ചങ്ങനാശേരി പെരുന്ന വാളംപറമ്പിൽ അഖിൽ (21) ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ്. കേസ് രജിസ്റ്റർ ചെയ്ത് അതിവേഗത്തിൽ അന്വേഷണം നടത്തുകയും, തെളിവുകളും, കേസിലേക്കാസ്പദമായ മുഴുവൻ രേഖകളും, കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചതുവഴി, പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഇല്ലാതായി. മാത്രവുമല്ല, അതിജീവിതയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, വിചാരണ നടപടികൾ കോടതിയിൽ വേഗത്തിൽ ആരംഭിക്കുന്നതിനും സാധിക്കും.
അന്വേഷണ ഉദ്യോഗസ്ഥരായ തൃശൂർ എ.സി.പി. വി.കെ. രാജു, ടൌൺ വെസ്റ്റ് എസ്.ഐ. കെ.സി. ബൈജു, അസി. സബ് ഇൻസ്പെക്ടർ രാജീവ് രാമചന്ദ്രൻ എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.
പ്രാദേശിക വാർത്തകൾ whats app ൽ ലഭിക്കുന്നതിന് Link click ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

