
ദേശീയപാത പാണഞ്ചേരിയിൽ കാൽനടയാത്രക്കാരനെ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാണഞ്ചേരി സ്വദേശി കൊട്ടേക്കാടൻ ആന്റണി (72) മരിച്ചു സംസ്കാരം ഇന്ന് (14.12.2023 – വ്യാഴാഴ്ച) ഉച്ചയ്ക്ക് 2.30ക്ക് മണ്ണുത്തി സിഎസ്ഐ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: പരേതനായ ലൈജു, ബിജു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴരയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ പാണഞ്ചേരി ബസ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ആന്റണിയെ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ആൻറണി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

