
പോഷക സമൃദ്ധമായ പച്ചക്കറി തോട്ടം ഓരോ വീട്ടിലും ഒരുക്കുക എന്ന പദ്ധതിയുടെ ഭാഗമായി പയ്യനം വാർഡിൽ മാസ്റ്റർ ഫാർമർ ലിബിയ ബിനോയുടെ നേതൃത്വത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ്റെ പരിശീലനവും വിത്ത് വിതരണവും നടന്നു.വിത്ത് വിതരണ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാർഡ് മെമ്പറും കൂടിയായ അനിത കെ വി നിർവഹിച്ചു. തൊഴിൽരഹിതരായവർക്ക് ഡിഡബ്ലിയുഎംഎസ് പരിശീലനവും, F. N. H. W. പരിശീലനവും ജി ആർ സി ജൈനി,മേരി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. വാർഡിലെ ADS മാരായ ടെസ്സി വർഗ്ഗീസ്, തങ്കമണി ക്യഷ്ണൻ , സിന്ധു ഷാജി, ഷൈലജ വിജയകുമാർ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


