May 6, 2025
Thrissur Updation

ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ സ്ത്രീ അടക്കം രണ്ടുമരണം.

Share this News

പാലക്കാട്: ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ടുമരണം. പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ എന്ന നാലുനില ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മലപ്പുറം സ്വദേശി മുഹമ്മദ് ബഷീർ വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായത്. താഴത്തെ നിലയില്‍ ഹോട്ടലും മുകള്‍ നിലകളില്‍ ലോഡ്ജുമാണ് പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍തന്നെ അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചശേഷം നടത്തിയ തിരച്ചിലിലാണ് മുകള്‍ നിലയിലെ മുറിക്കുള്ളില്‍ ഒരു സ്ത്രീയെയും പുരുഷനെയും അബോധാവസ്ഥയില്‍ കണ്ടത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോഡ്ജിലെ രേഖകളിൽ ഉള്ള ഇവരുടെ ഐഡി കാർഡിലെ പേരുകൾ വെച്ചാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

 

error: Content is protected !!