
വാണിയംപാറ INTUC ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വാണിയംപാറ സ്കൂളിന്റെ മുന്നിലുള്ള കുഴികൾ അടച്ചു. സിമൻറ് മണലും ഉപയോഗിച്ചാണ് കുഴികൾ അടച്ചത് . നിരവധി സ്കൂൾ കുട്ടികളും മഞ്ഞവാരി അടുക്കളപ്പാറ ഭാഗത്തുനിന്ന് വരുന്ന ആളുകൾ പോകുന്ന പ്രദേശമാണ് ഇത് . കുഴികൾ മൂലം ഇരുചക്ര വാഹനങ്ങളിലും സൈക്കിളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന ഭാഗമായിരുന്നു ഇത്. വാണിയമ്പാറ മഞ്ഞ വാരി റോഡ് തകർന്ന ഭാഗങ്ങൾ മുഴുവൻ ശരിയാക്കാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും INTUC പ്രവർത്തകർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


