
അപകടമേഖലയായ മമ്മദ്പടിയിൽ ദേശീയപാതയോരത്തെ ഡിവൈഡർ പൊളിച്ചു കളഞ്ഞ നിലയിൽ. ഏകദേശം 4 മീറ്ററോളം പൊളിച്ചു കളഞ്ഞു. നിരവധി അപകടങ്ങളെ തുടർന്ന് ജനങ്ങൾ നൽകിയ പരാതിയിലാണ് ദേശീയപാത അധികൃതർ പ്രദേശത്ത് ഡിവൈഡർ നിർമ്മിച്ചത്. ഇതാണ് കഴിഞ്ഞദിവസം ആരോ പൊളിച്ചിട്ട നിലയിൽ കാണപ്പെട്ടത്. മാത്രമല്ല പ്രദേശത്ത് സർവീസ് റോഡിലുള്ള അനധികൃത പാർക്കിംഗ് എളനാട്, വാണിയംപാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. ഇതുമൂലം തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി മമ്മദ്പടിയിലേക്ക് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ കയറി എതിർശയിലേക്ക് സഞ്ചരിക്കേണ്ടി വരുന്നതായും യാത്രക്കാർ പറയുന്നു. പ്രദേശത്തെ ഡിവൈഡർ പുനർനിർമ്മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



