January 30, 2026

പൂവൻച്ചിറ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഇടതുമുന്നണി UDF ൽ നിന്നും ഭരണം പിടിച്ചെടുത്തു

Share this News

പൂവൻച്ചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ  നടന്ന തിരഞ്ഞെടുപ്പിൽ 8 സീറ്റിൽ 7 സീറ്റ്‌ നേടി ഇടതുമുന്നണി UDF ൽ നിന്നും ഭരണം പിടിച്ചെടുത്തു. കോൺഗ്രസ്സിന് മേൽകൈ ഉണ്ടായിരുന്ന സംഘം തീവ്ര പ്രയത്നത്തിലൂടെയാണ് ഇടതുമുന്നണി നേടിയെടുത്തത്.9 അംഗഭരണസമിതിയിലേക്ക് 8 സീറ്റിലേക്കാണ് മത്സരം നടന്നത് Sc/ST സംവരണ സീറ്റിലേക്ക് മത്സരിക്കാൻ ആളുണ്ടായിരുന്നില്ല. ജനറൽ വിഭാഗത്തിൽ 5 ൽ 4 ഉം വനിതാ സംവരണ വിഭാഗത്തിൽ മുഴുവൻ സീറ്റും നേടിയാണ് LDF വിജയം. ജനറൽ വിഭാഗത്തിൽ കെ എ ജോർജ്, ജോർജുകുട്ടി എം വി, പി കെ മോഹൻദാസ്, കെ എ മത്തായി എന്നിവരും വനിതാ വിഭാഗത്തിൽ ചിന്നമ്മ ജോയ്, രത്നമ്മ വിജയകുമാർ, വിജില ബിനു എന്നിവർ തിരെഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് ആയി എം വി ജോർജ്കുട്ടിയും വൈസ് പ്രസിഡന്റ് ആയി രത്നമ്മ വിജയകുമാറും തെരെഞ്ഞെടുക്കപ്പെട്ടു. ചുമതലകൾ ഏറ്റെടുത്തു.

പ്രാദേശിക വാർത്തകൾ whatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!