
നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ സമൂഹത്തിലെ നാനാ തുറകളിൽ ഉള്ളവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിച്ച് തൃശ്ശൂർ നഗരത്തിലെ പ്രഭാത യോഗം. നവകേരള സദസ്സിന്റെ ഭാഗമായി തൃശ്ശൂർ ദാസ് കോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ എന്നിവർ ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടു. പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ, വ്യാപാര പ്രമുഖരായ ടി എസ് കല്യാണരാമൻ, ടി എസ് പട്ടാഭിരാമൻ, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ, ഇസാഫ് എം ഡി പോൾ കെ തോമസ്, ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, നടൻ ടി ജി രവി, ശ്രീരാമകൃഷ്ണമിഷൻ പ്രതിനിധി സ്വാമി നന്ദാത്മജ, പാവറട്ടി ചർച്ച് വികാരി ഫാദർ ജോൺസൺ ഐനിക്കൽ, അഷ്ടവൈദ്യൻ ഇ ടി നീലകണ്ഠൻ മൂസ്, മണ്ണുത്തി ഓർത്തഡോക്‌സ് സഭ ബിഷപ്പ് ഡോ. യൂഹനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത, എഴുത്തുകാരൻ അശോകൻ ചെരുവിൽ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ, പ്രൊഫ. പി സി തോമസ്, ഒളകര ആദിവാസി കോളനി മൂപ്പത്തി മാധവി, ഫാ. ആന്റണി വെട്ടത്തി പറമ്പിൽ, ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ രമേഷ് കരിന്തലക്കൂട്ടം, ഫാ. ഫ്രാൻസിസ് കോടക്കണ്ടത്ത്, ജയരാജ് വാര്യർ, കലാമണ്ഡലം ക്ഷേമാവതി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോയ് ആൻഡ്രൂസ്, പ്രവാസി വ്യവസായി സിപി സാലിഹ്, കർഷക അവാർഡ് ജേതാവ് കെ എസ് ഷിനോജ്, കാഴ്ച പരിമിതിയുള്ള, എം എ മ്യൂസിക് റാങ്ക് ജേതാവ് വിഷ്ണുപ്രസാദ് തുടങ്ങി വിവിധ മേഖലകളിൽ പെട്ട മുന്നൂറോളം പേർ അതിഥികളായി പങ്കെടുത്തു.
എം എൽ എ മാരായ മന്ത്രി അഡ്വ. കെ രാജൻ, മന്ത്രി ഡോ. ആർ ബിന്ദു, പി ബാലചന്ദ്രൻ, ഇ ടി ടൈസൺ മാസ്റ്റർ, വി ആർ സുനിൽകുമാർ, മുരളി പെരുനെല്ലി, കെ കെ രാമചന്ദ്രൻ, സി സി മുകുന്ദൻ, തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ്, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, മുൻ എം പി സി എൻ ജയദേവൻ, മുൻ മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, വിഎസ് സുനിൽകുമാർ, മുൻ എം എൽ എ ബി ഡി ദേവസ്സി, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
