January 29, 2026

തൃശ്ശൂർ മാള മെറ്റ്സ് കോളേജിൽ പ്ലേസ്മെന്റ് ഡ്രൈവ് ഡിസംബർ ഏഴിന്

Share this News

പ്രശസ്ത എം.എൻ.സി. യായ “സതർലാൻഡ്” ലേക്കുള്ള റിക്രൂട്ട്മെൻറ് തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡിസംബർ ഏഴിന് നടക്കുന്നു. ബിരുദാനന്തര ബിരുദം, ബിരുദം, എൻജിനീയറിങ് ഡിപ്ലോമ തുടങ്ങിയവ നേടിയവർക്ക് പങ്കെടുക്കാവുന്നതാണ്. 2024ൽ റിസൾട്ട് പ്രതീക്ഷിക്കുന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ഫിനാൻസ്, അക്കൗണ്ട്സ് എന്നി മേഖലയിലുള്ള അറിവും ഉള്ള വിദ്യാർഥികൾക്ക് ഇതിൽ മുൻഗണനയുണ്ട് . ഇംഗ്ലീഷിൽ സംസാരിക്കുവാനും എഴുതുവാനുമുള്ള നൈപുണ്യം അത്യാവശ്യമാണ്. രാത്രി ഷിഫ്റ്റ് അടക്കമുള്ള സമയക്രമങ്ങൾ അനുസരിച്ച് ജോലി ചെയ്യാൻ സന്നദ്ധത ഉള്ളവർ മാത്രം ഇൻറർവ്യൂവിൽ പങ്കെടുത്താൽ മതി. ഏറ്റവും കുറഞ്ഞ ശമ്പളം ഫ്രഷേഴ്സിന് 2.5 ലക്ഷം രൂപയാണ്. ടെക്നിക്കൽ സപ്പോർട്ട്, കസ്റ്റമർ സപ്പോർട്ട്, ബാക്ക് ഓഫീസ് പ്രോസസ്, ഇൻഷുറൻസ് പ്രോഗ്രാം തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് പ്ലേസ്മെന്റ് ഓഫീസർ പ്രൊഫ. ജെറിൻ വർഗീസു (മൊബൈൽ നമ്പർ: 9496340361 ) മായി ബന്ധപ്പെടുക.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!