

വാണിയമ്പാറയുടെ ദാഹവും മാറുന്നു; ജൽ ജീവൻ പദ്ധതിക്കായ് പൈപ്പുകൾ ഇറക്കി.പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജൽ ജീവൻ പദ്ധതിയുടെ പണികൾ കുറച്ച് നാളുകൾ മുൻപേ തുടങ്ങിയിട്ടുണ്ടായിരുന്നു. കുതിരാൻ തുരങ്കത്തിന്റെ ഉള്ളിലൂടെ പൈപ്പ് ഇടാൻ സമ്മതിക്കാത്തതിനാൽ ആണ് ഈ ഭാഗത്ത് പണികൾ വൈകിയത് . പൈപ്പുകൾ ഇറക്കിയതിൽ ആശ്വാസത്തിലാണ് വാണിയംപാറ നിവാസികൾ . പീച്ചി ഡാമിലെ വെള്ളം ഉപയോഗിച്ച് കുടിവെള്ളം നടപ്പിലാക്കണമെന്ന ആവശ്യം ഏറെ നാളായി നാട്ടുകാരുടെ ആവശ്യമാണ്.ജലനിധി പദ്ധതിക്ക് ലക്ഷങ്ങൾ അടച്ചിട്ട് പലർക്കും മീറ്റർ വെക്കുന്ന സ്ലാബ് മാത്രമാണ് കിട്ടിയത്. പീച്ചി ഡാമിന്റെ കൂടുതൽ വൃഷ്ടി പ്രദേശവും വെള്ളം ഉത്ഭവിക്കുന്ന കാടുകളും വാണിയമ്പാറ, കൊമ്പഴ വാർഡുകളിൽ നിന്നാണ് . എന്നാൽ വേനൽ കാലത്ത് ഇവിടെ വെള്ളത്തിന് കടുത്ത ക്ഷാമവും ഉണ്ട്. കേന്ദ്ര ഗവൺമെന്റ്, കേരള സർക്കാർ, പഞ്ചായത്ത് & ഗുണഭോക്ത വിഹിതം എന്നിവ കൂടിചേർന്നാണ് ജൽ ജീവൻ പദ്ധതി നടപ്പിലാക്കുന്നത്. 103.58 കോടി മുടക്കിയാണ് പദ്ധതി . ആദ്യ ഘട്ടമായി പൈപ്പ് ലൈൻ 64 കോടി മുടക്കിയാണ് ഇടുന്നത് നിലവിൽ പാലക്കുന്നും വാണിയമ്പാറ അടുക്കളപ്പാറയിലുമാണ് ടാങ്ക് പണിയുന്നത്. വാണിയംപാറയിൽ ആനവാരി ഭാഗത്ത് വീടുകളിലേക്കുള്ള പൈപ്പിന്റെ കണക്ഷനുകളും ഇട്ട് തുടങ്ങി . 2024 ഡിസംബറോട് കൂടി പദ്ധതി പൂർത്തികരിക്കാനാണ് സാധ്യത

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

